പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഗാസ: ഇന്ത്യ അപലപിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗാസ: ഇന്ത്യ അപലപിച്ചു
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. സൈനിക പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ പിന്താങ്ങുന്നതായി വിദേശ്യകാര്യ മന്ത്രാലയ വക്താവ് വിഷ്ണു പ്രകാശ് പറഞ്ഞു. ഗാസയില്‍ ഇസ്രായേലി സേന കരയുദ്ധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ പ്രസ്താവന. ഗാസയിലെ ആക്രമണത്തില്‍ ഇരയായവര്‍ക്കായി ഇന്ത്യ ഒരു മില്യണ്‍ യു എസ് ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചു.

അതേസമയം ഇസ്രയേലി സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തിങ്കളാഴ്ച രാവിലേയും തുടരുന്നു. മരണ സംഖ്യ 510 ആയതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ എണ്‍പതിലധികം പേര്‍ കുട്ടികളാണ്. ശനിയാഴ്ച രാത്രിയോടെ ഇസ്രയേല്‍ തുടങ്ങിയ കര യുദ്ധത്തില്‍ 70 പലസ്തീന്‍‌കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രണത്തില്‍ ഇതുവരെ തങ്ങളുടെ 49 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേല്‍ സേന ഗാസ പട്ടണം വളഞ്ഞുവെന്നും പട്ടണത്തില്‍ നിന്നും കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇരു രാജ്യങ്ങളുടെയുംമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്ന്‍റ് നിക്കോളാസ് സര്‍ക്കോസി ഇന്ന് ഇസ്രയേലി പ്രധാനമന്ത്രി ഓള്‍മെര്‍ട്ടിനേയും പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിനേയും സന്ദര്‍ശിക്കും. ഈജിപ്ത്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എഫ് ബി ഐ തെളിവ് കൈമാറി
ചിദംബരം നാളെ മുഖ്യമന്ത്രിമാരെ കാണും
മാവോയിസ്റ്റുകള്‍ക്കെതിരെ നേപ്പാള്‍ മന്ത്രി
ഹിന്ദ്‌റാഫ് നേതാക്കളെ ഉടന്‍ വിട്ടയയ്ക്കില്ല
പാകിസ്ഥാന് മുന്നറിയിപ്പ്
ഡല്‍ഹിയില്‍ മഞ്ഞ് നീങ്ങി