കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ചൊവ്വാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ചിദംബരം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിമാരുടെ യോഗം ആദ്യമായാണ് നടക്കുന്നത്.
രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം ആഭ്യന്തരമന്ത്രി വിളിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിമാര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ആഭ്യന്തരമന്ത്രിയെ അറിയിക്കും. യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അധ്യക്ഷനായിരിക്കും.
നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം ആഭ്യന്തരമന്ത്രി ബുധനാഴ്ച വിളിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ എന്‍ ഡി എ മുഖ്യമന്ത്രിമാരുടെ യോഗം പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി ഇന്ന് വിളിച്ചിട്ടുണ്ട്. ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും ഈ യോഗത്തില്‍ പങ്കെടുക്കും. |