പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഹിന്ദ്‌റാഫ് നേതാക്കളെ ഉടന്‍ വിട്ടയയ്ക്കില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹിന്ദ്‌റാഫ് നേതാക്കളെ ഉടന്‍ വിട്ടയയ്ക്കില്ല
മലേഷ്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദു അവകാശ പ്രവര്‍ത്തന സേന (ഹിന്ദ്‌റാഫ്) നേതാക്കളെ ഉടന്‍ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന മലേഷ്യന്‍ മാനവവിഭവ വകുപ്പ് മന്ത്രി എസ് സുബ്രഹ്മണ്യം വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പാണ് ആഭ്യന്തര സുരക്ഷാ നിയമത്തിനു കീഴില്‍ ഹിന്ദ്‌റാഫ് നേതാക്കള്‍ മലേഷ്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ആളുകളെ വിചാരണകൂടാതെ തടവില്‍ വയ്ക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. ഈ നിയമപ്രകാരം തടവിലാക്കപ്പെടുന്നവരുടെ മോചനത്തെക്കുറിച്ചുള്ള അവലോകന ബോര്‍ഡ് യോഗത്തിന്‍റെ നിര്‍ദേശപ്രകാരം മാത്രമേ ഇവരുടെ മോചനം സാധ്യമാവുകയുള്ളൂ എന്ന് മലേഷ്യന്‍ മന്ത്രി അറിയിച്ചു. ആറുമാസത്തിലൊരിക്കല്‍ കൂടുന്ന ബോര്‍ഡ് യോഗം അടുത്ത രണ്ട് മാസത്തിനുള്ളില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വംശജര്‍ അവഗണിക്കപ്പെടുന്നതായി ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തിയതിനാണ് രാജ്യത്തെ ഹിന്ദ്‌റാഫ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. മലേഷ്യയിലെ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നതായുള്ള ആരോപണം സുബ്രഹ്മണ്യം തള്ളിക്കളഞ്ഞു. രാജ്യത്ത് ഇന്ത്യക്കാര്‍ക്ക് മതിയായ രാഷ്ട്രീയ പ്രാധിനിത്യം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ ആവശ്യങ്ങള്‍ മലേഷ്യന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാകിസ്ഥാന് മുന്നറിയിപ്പ്
ഡല്‍ഹിയില്‍ മഞ്ഞ് നീങ്ങി
ജമ്മു കാശ്മീരില്‍ പോരാട്ടം തുടരുന്നു
ചിദംബരം അമേരിക്കയിലേക്ക്
സെക്കണ്ടറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നു
ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും