പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പാകിസ്ഥാന് മുന്നറിയിപ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകിസ്ഥാന് മുന്നറിയിപ്പ്
മുംബൈയിലുണ്ടായതുപോലുള്ള ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്ഥാ‍ന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം മുന്നറിയിപ്പ് നല്‍കി. ഭികരപ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ മണ്ണ് അനുവദിക്കില്ലെന്ന വാഗ്ദാനം പാകിസ്ഥാന്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരവാദം അനുവദിക്കില്ലെന്ന ഉറപ്പ് അന്താരാഷ്ട്ര സമൂഹത്തിന് നല്‍കാന്‍ പാകിസ്ഥാനിലെ സര്‍ക്കാരും സൈനിക നേതൃത്വവും തയ്യാറാവണം. ഈ രണ്ട് അധികാര കേന്ദ്രങ്ങളും ശ്രമിച്ചാല്‍ ഭീകരാക്രമണം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനാകുമെന്ന് മന്ത്രി പറഞ്ഞു

അധികാര സ്ഥാപനങ്ങളുടെ സഹായമില്ലാതെ മുംബൈയിലുള്ളതുപോലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ക്ക് കഴിയില്ലെന്ന് പറഞ്ഞ ചിദംബരം ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്ഥാന്‍ നല്‍കേണ്ടി വരുന്ന വില വലുതായിരിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു. പിടിയിലായ അജ്മല്‍ കസബ് പാകിസ്ഥാന്‍കാരനാണെന്ന് സമ്മതിച്ചാല്‍ മാത്രമേ മുംബൈ ആക്രമണം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സംയുക്ത അന്വേഷണത്തിന് പ്രസക്തിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഡല്‍ഹിയില്‍ മഞ്ഞ് നീങ്ങി
ജമ്മു കാശ്മീരില്‍ പോരാട്ടം തുടരുന്നു
ചിദംബരം അമേരിക്കയിലേക്ക്
സെക്കണ്ടറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നു
ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
ഭീകരരെ കൈമാറണമെന്ന് അമേരിക്ക