പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ജമ്മു കാശ്മീരില്‍ പോരാട്ടം തുടരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജമ്മു കാശ്മീരില്‍ പോരാട്ടം തുടരുന്നു
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള പോരാട്ടം തുടരുന്നു. അറുപത് മണിക്കൂറോളമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ നാല് ഭീകരവാദികളും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.

പൂഞ്ച് ജില്ലയിലെ ബാട്ടിധാര്‍ വനപ്രദേശത്ത് ജെയ്ഷെ-മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചന കിട്ടിയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വ്യാഴാഴ്ച വൈകീട്ടോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാ സേനയും പ്രത്യേക പൊലീസ് സംഘവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്.

പ്രദേശത്ത് എത്ര ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നത് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പോരാട്ടം എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ വെടിവെപ്പ് തുടരുന്നതിനാല്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചിദംബരം അമേരിക്കയിലേക്ക്
സെക്കണ്ടറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നു
ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
ഭീകരരെ കൈമാറണമെന്ന് അമേരിക്ക
കശ്മീരില്‍ പോരാട്ടം തുടരുന്നു
പ്രധാനമന്ത്രി ഷില്ലോംഗില്‍