പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ചിദംബരം അമേരിക്കയിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചിദംബരം അമേരിക്കയിലേക്ക്
മുംബൈ ആക്രമണത്തിനു പിന്നിലുള്ള പാക് ഭീകര ബന്ധത്തിന്‍റെ തെളിവുകള്‍ കൈമാറാന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം അടുത്തയാഴ്ച അമേരിക്കയിലേക്ക് പോകും. സന്ദര്‍ശന ദിവസത്തില്‍ അവസാനതീരുമാനമെടുത്തിട്ടില്ല. ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി എടുക്കാത്ത സാഹചര്യത്തില്‍ ആക്രമണത്തിനു പിന്നിലെ പാക് ബന്ധം തെളിയിക്കുന്ന രേഖകള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ചിദംബരത്തിന്‍റെ അമേരിക്കന്‍ സന്ദര്‍ശനം.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമായും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മൈക്കില്‍ ഷെര്‍ട്ടോഫുമായും ചിദംബരം ചര്‍ച്ച നടത്തും. നിയുക്ത പ്രസിഡന്‍റ് ബാരക്ക് ഓബാമയുടെ ഭരണമാറ്റ സംഘവുമായും ചിദംബരം ചര്‍ച്ച നടത്തുമെന്ന് കരുതുന്നു. നേരത്തെ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി മുര്‍ഫോള്‍ഡുമായി കൂടിക്കാഴ്ച നടത്തിയ ചിദംബരം ഇന്ത്യ ശേഖരിച്ച തെളിവുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

മുംബൈ ആക്രമണത്തില്‍ പാക് പങ്ക് തെളിയിക്കുന്ന രേഖകള്‍ വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും ഇവ വാഷിംഗ്ടണിലെ നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ചചെയ്യുമെന്നും ചിദംബരം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടാന്‍ ലോകരാഷ്ട്രങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് തെളിവുകള്‍ കൈമാറുന്നതിലൂടെ ഇന്ത്യ ലക്‍ഷ്യമിടുന്നത്. പാകിസ്ഥാനുമേല്‍ കൂടുതല്‍ സ്വാധീനമുള്ള ബ്രിട്ടന്‍, ചൈന, സൌദി അറേബ്യ എന്നീ രാഷ്ട്രങ്ങള്‍ക്കും ഇന്ത്യ തെളിവുകള്‍ കൈമാറും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സെക്കണ്ടറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നു
ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
ഭീകരരെ കൈമാറണമെന്ന് അമേരിക്ക
കശ്മീരില്‍ പോരാട്ടം തുടരുന്നു
പ്രധാനമന്ത്രി ഷില്ലോംഗില്‍
കൂടുതല്‍ ബെറ്റാലിയനുകള്‍ വേണം - ബി‌എസ്എഫ്