പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സെക്കണ്ടറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെക്കണ്ടറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നു
സെക്കണ്ടറി വിദ്യാഭ്യാസം 2020 ഓടെ സാര്‍വത്രികമാക്കുകയെന്ന ലക്‍ഷ്യത്തോടെയുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു.

പതിനൊന്നും പന്ത്രണ്ടും പഞ്ചവത്സര പദ്ധതികളിലായി നടപ്പാക്കുന്ന ഈ പദ്ധതിയ്ക്ക് 20120 കോടി രൂപ വകയിരുത്തും. ഒന്‍പത്,പത്ത് ക്ലാസുകളില്‍ 75 ശതമാനം ഹാജര്‍ ഉറപ്പാക്കും. സെക്കന്‍ഡറി സ്കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. നിലവിലുള്ള 44000 സ്കൂളുകള്‍ മെച്ചപ്പെടുത്തും. സ്കൂളുകളില്‍ ക്ലാസ്മുറികള്‍, ഉപകരണങ്ങള്‍, ലൈബ്രറി, സയന്‍സ് ലാബോറട്ടറി, കമ്പ്യൂട്ടര്‍ മുറി എന്നിവ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയ മിഷന്‍ രൂപവല്‍ക്കരിക്കും.പതിനൊന്നാം പദ്ധതിയില്‍ ഇതിന്റെ ചിലവ് 75 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളും വഹിക്കും.പന്ത്രണ്ടാം പദ്ധതിയില്‍ ഇത് 50 ശതമാനം വീതമാക്കും.

രാജ്യത്തെ 18000 കോളേജുകള്‍ക്കും 419 സര്‍വകലാശാലയിലെ എല്ലാ വകുപ്പുകള്‍ക്കും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ലഭ്യമാക്കാനും കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയോഗം തീരുമാനിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
ഭീകരരെ കൈമാറണമെന്ന് അമേരിക്ക
കശ്മീരില്‍ പോരാട്ടം തുടരുന്നു
പ്രധാനമന്ത്രി ഷില്ലോംഗില്‍
കൂടുതല്‍ ബെറ്റാലിയനുകള്‍ വേണം - ബി‌എസ്എഫ്
ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസപ്പെട്ടു