മുംബൈ തീവ്രവാദി ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ലോക്സഭയില്‍ മുംബൈ ആക്രമണം സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കവേ, ജമാത്-ഉദ്-ദാവക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിയെടുക്കാന്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദി ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് ഒരു ദേശീയ അന്വേഷണ ഏജന്‍സി, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കമാന്‍ഡോ യൂണിറ്റുകള്‍, തീരദേശസുരക്ഷക്ക് ഒരു കോസ്റ്റല്‍ കമാന്‍ഡ് തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിക്കുന്ന സംവിധാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. |