മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുമുള്ള ആര്‍ ആര്‍ പാട്ടീല്‍ തിങ്കളാഴ്ച രാജി നല്‍കി. മുംബൈ ഭീകരാക്രമണത്തിന്‍റെ പശ്ചാത്താലത്തില്‍ രാഷ്ട്രീയ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്ന അടുത്ത രാജി മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖിന്‍റേതാണ്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി രാജി നല്‍കിയ നിലയ്ക്ക് മുഖ്യമന്ത്രിയും ഉടന്‍ രാജിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിലാസ് റാവു തിങ്കളാഴ്ച വൈകുന്നേരത്തോടെ രാജി സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വിലാസ് റാവു ദേശ്മുഖ് രാജി നല്‍കിയാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേര് കേന്ദ്ര മന്ത്രി പ്രിഥ്വിരാജ് ചവാന്‍റേതാണ്. സോണിയ ഗാന്ധി ചവാനുമായി ഇതെകുറിച്ച് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാര്‍ അധ്യക്ഷനായുള്ള എന്‍സിപിയുടെ നേതാവാണ് ആര്‍ ആര്‍ പാട്ടീല്‍. പാട്ടീലിന്‍റെ രാജി സ്വീകരിക്കാന്‍ വിലാസ് റാവു ദേശ്മുഖിനോട് ശരദ്പവാര്‍ ആവശ്യപ്പെടുകയും ചെയ്തു.സ്ഫോടനങ്ങള്‍ക്ക് ശേഷം പദവിയില്‍ തുടരാന്‍ ആവില്ല എന്ന് പാട്ടീല്‍ തന്നോട് പറഞ്ഞതായും ശരദ്പവാര്‍ വെളിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ടയിലെ സാംഗ്ലി ജില്ലയില്‍ നിന്നുള്ള എന്‍സിപി നേതാവാണ് ആര്‍ ആര്‍ പാട്ടീല്‍.മുംബൈ ഭീകരാക്രമണത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ കഴിഞ്ഞ ദിവസം രാജി വച്ച. സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണ്‍ രാജി സമര്‍പ്പിച്ചു എങ്കിലും പ്രധാനമന്ത്രി സ്വീകരിച്ചില്ല. |