പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഇന്ധിരാഗാന്ധി സമാധാന പുരസ്കാരം എല്‍ബറാദിക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ധിരാഗാന്ധി സമാധാന പുരസ്കാരം എല്‍ബറാദിക്ക്
രണ്ടായിരത്തി എട്ടിലെ ഇന്ധിരാഗാന്ധി സമാധാന പുരസ്കാരത്തിന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി തലവന്‍ മൊഹമ്മദ് എല്‍ബറാദിയെ തെരഞ്ഞെടുത്തു.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ അടുത്തിടെ യോഗം ചേര്‍ന്ന അന്താരാഷ്ട്ര ജൂറി “ആണവോര്‍ജ്ജം സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എല്‍ബറാദി പ്രകടിപ്പിച്ചിട്ടുള്ള എതിര്‍പ്പും, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്‍റെ നിലകൊള്ളലും” പരിഗണിച്ചാണ് എല്‍ബറാദിയെ പുരസ്കാരത്തിനു തിരഞ്ഞെടുപ്പ്.

ആണവോര്‍ജ്ജ ഏജന്‍സി തലവന്‍ ആണെങ്കിലും ആണവ നിര്‍വ്യാപനം, അന്താരാഷ്ട്ര സുരക്ഷ എന്നിവ സംബന്ധിച്ച് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ അദ്ദേഹം മടികാണിച്ചിട്ടില്ല. ഇത് ഏജന്‍സിയെ സ്വതന്ത്രയും പക്ഷപാത രഹിതവുമായ സമീപനം സ്വീകരിക്കുന്നതിന് സഹായിച്ചു.

അന്താരാഷ്ട്ര ആണവ വ്യാപാര രംഗത്ത് ഇന്ത്യക്ക് ചവിട്ടുപടിയായ, സുരക്ഷാ മാനദണ്ഡക്കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ എല്‍ബറാദി നടത്തിയ ശ്രമം സ്തുത്യര്‍ഹമായിരുന്നു. അഭിഭാഷകനായ എല്‍ബറാദി ഈജിപ്ഷ്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

1974-78 കാലഘട്ടത്തില്‍ ഈജിപ്ത് വിദേശകാ‍ര്യമന്ത്രിയുടെ പ്രത്യേക അസിസ്റ്റന്‍റ് ആയി ജോലി ചെയ്തു. ഈ സമയത്താണ് യു‌എന്നിന് അകത്തും പുറത്തുമുള്ള അന്താരാഷ്ട്ര സംഘടനകളില്‍ എല്‍ബറാദി സജീവമാകാന്‍ തുടങ്ങിയത്. 1997 മുതല്‍ ആണവോര്‍ജ്ജ ഏജന്‍സി തലവനായി തുടരുകയാണ് എല്‍ബറാദി.

സെപ്തംബര്‍ 25ന് മൂന്നാം തവണയും പ്രസ്തുത പദവിയിലേക്ക് എല്‍ബറാദി നിയോഗിക്കപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹിമപാതം: ഏഴു സൈനികര്‍ മരിച്ചു
പ്രഗ്യക്കു വേണ്ടി ബിജെപി രംഗത്ത്
കരുണാനിധിക്ക് ജയയുടെ വക്കീല്‍ നോട്ടീസ്
രാഷ്ടീയത്തിലിറങ്ങാന്‍ രാഹുല്‍ മഹാജനും
ഒറീസ്സ കന്യാസ്ത്രീയെ രക്ഷിച്ചത് ഹിന്ദു
അഫ്സലിനെ തൂക്കിലേറ്റും: ബിജെപി