കശ്മീര്‍ ബന്ദിപ്പോര ജില്ലയില്‍ നിയന്ത്രണ രേഖക്കു സമീപമുണ്ടായ ഹിമപാതത്തില്‍ ഏഴ് ഇന്ത്യന്‍ കരസേനാംഗങ്ങളും, മൂന്നു പോര്‍ട്ടര്‍മാരും മരണമടഞ്ഞു.
ബന്ദിപ്പോരയിലെ നൌഷെഹ്‌റാ നാര്‍ പ്രദേശത്ത് ഹിമപാതത്തില്‍ അകപ്പെട്ട പോര്‍ട്ടര്‍മാരെ രക്ഷിക്കാന്‍ ശ്രമിക്കവേ മറ്റൊരു ഹിമപാതത്തില്‍ സേനാംഗങ്ങളും കുടുങ്ങുകയായിരുന്നു. അഞ്ചു ജവാന്മാരും രണ്ട് ഓഫീസര്‍മാരുമാണ് ഈ സംഘത്തിലുള്ളത്.
രണ്ടു സൈനികരുടെ മൃതദേഹങ്ങള്‍ മഞ്ഞിനടിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ചയാണ് കശ്മീരില്‍ മഞ്ഞുവീഴ്ച ആരംഭിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതല്‍ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന് ആശങ്കയുണ്ട്. |