മാലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ സന്യാസിനി പ്രഗ്യാ സിംഗ് താക്കൂറിനു വേണ്ടി മദ്ധ്യപ്രദേശ് ബിജെപി ഘടകം രംഗത്തെത്തി.പ്രഗ്യയില്‍ നടത്തിയ മൂന്നു നാര്‍ക്കോ പരിശോധനയില്‍ നിന്ന് എന്തു കണ്ടെത്തി എന്ന് രാജ്യത്തോട് വ്യക്തമാക്കാന്‍ മഹാരാഷ്ട്രാ എടിഎസ് തയ്യാറാകണം.- ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അനില്‍ ദേവെ പറഞ്ഞു. പ്രഗ്യയെ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ എടിഎസ് ഒരു ജഡ്ജിയേപ്പോലെ പ്രവര്‍ത്തിക്കരുത്. അന്വേഷണ റിപ്പോര്‍ട്ട് അതാതു സമയത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നതിനു പകരം കോടതിയില്‍ സമര്‍പ്പിക്കാബ് എടിഎസ് തയ്യാറാകണം. ഒരാള്‍ കുറ്റവാളിയാണോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണ്.- ദേവെ പറഞ്ഞു. പ്രഗ്യ കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം പരിഗണനയിലെടുക്കാന്‍ മനുഷ്യാവകാശ സംഘടനകളോടും അദ്ദേഹം ആവശ്യപ്പെട്ടു. |