ചെന്നൈയില്‍ നിയമ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രി കരുണാനിധിയുടെ പരാമര്‍ശത്തിനെതിരെ ജയലളിത കരുണാനിധിക്ക് നോട്ടീസ് അയച്ചു. പരാമര്‍ശത്തില്‍ 24 മണിക്കൂറിനുള്ളില്‍ മാപ്പു പറയാന്‍ കരുണാനിധി തയ്യാറായില്ലെങ്കില്‍, അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, സത്പേരു കളങ്കപ്പെടുത്തിയതിന് ഒരു കോടി നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്നും ജയലളിത മുന്നറിയിപ്പു നല്‍കി. സംഭവത്തിനു ശേഷം കരുണാനിധി നടത്തിയ പ്രസ്താവന ദുരുദ്ദേശപരം ആയിരുന്നു എന്ന് ജയലളിത ആരോപിക്കുന്നു. പ്രസ്താവന തമാശ ആയിരുന്നു എന്നും ആരെയും മോശമാക്കാനായിരുന്നില്ല എന്നും പ്രതിപക്ഷ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കരുണാനിധി പറഞ്ഞിരുന്നു.സംഭവം കൈകാര്യം ചെയ്യുന്നതില്‍ കരുണാനിധി പരാജയപ്പെട്ടെന്ന ജയലളിതയുടെ ആരോപണമാണ് കരുണാനിധിയെ പ്രകോപിതനാക്കിയത്. ജയലളിത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കരുണാനിധി കുറ്റപ്പെടുത്തുകയുണ്ടായി. |