പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഒറീസ്സ കന്യാസ്ത്രീയെ രക്ഷിച്ചത് ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒറീസ്സ കന്യാസ്ത്രീയെ രക്ഷിച്ചത് ഹിന്ദു
PTIPTI
ഒറീസ്സയിലെ കാണ്ടമാലില്‍ വര്‍ഗ്ഗീയ കലാപത്തിനിടെ, ഒരാള്‍ ബലാത്സംഗം ചെയ്തതിനു ശേഷം മറ്റു രണ്ടുപേര്‍ കൂടി മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയപ്പോള്‍ പ്രദേശവാസിയായ ഒരു ഹിന്ദുവാണ് തന്നെ രക്ഷപെടുത്തിയതെന്ന് ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീ.

കന്യാസ്ത്രീയെ ഒറീസ്സയില്‍ നിന്നുള്ള പോലീസ് സംഘം ഡല്‍ഹിയില്‍ ചോദ്യംചെയ്തപ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കന്യാസ്ത്രീയെയും അക്രമത്തിന് ഇരയായ പുരോഹിതന്‍ ഫാ. തോമസ് ചെലന്‍ എന്നിവരെ ചോദ്യംചെയ്തതായി ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തന്നെ മാനഭംഗപ്പെടുത്തിയ ആളെ തിരിച്ചറിയാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കന്യാസ്ത്രീ താന്‍ അര്‍ദ്ധബോധാവസ്ഥയില്‍ ആയിരുന്നപ്പോള്‍, മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയ രണ്ടുപേരെ ഇനി കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോ എന്ന് ആശങ്ക പ്രകടിപ്പിച്ചു.

കാണ്ടമാലിലേക്കു മടങ്ങിപ്പോകാന്‍ വിസമ്മതിച്ച കന്യാസ്ത്രീ, കാണ്ടമാലിനു പുറത്ത് ഒറീസ്സയില്‍ എവിടെ തിരിച്ചറിയല്‍ പരേഡു നടത്തിയാലും സഹകരിക്കുമെന്നും ക്രൈം ബ്രാഞ്ചിന് ഉറപ്പുനല്‍കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഫ്സലിനെ തൂക്കിലേറ്റും: ബിജെപി
സൌമ്യാ വിശ്വനാഥിന് മരണാനന്തര ആദരം
മഹാരാഷ്ട്ര: 90% ജോലിയും തദ്ദേശീയര്‍ക്ക്
ആര്‍‌എസ്‌എസ് തീവ്രവാദി സംഘടനയല്ലെന്ന് ബ്രിട്ടന്‍
ഇന്ത്യന്‍ നേവി സോമാലി കപ്പല്‍ മുക്കി
കോണ്‍ഗ്രസ് കലാപത്തിലേക്ക് നയിക്കുന്നു: രാജ്നാഥ്