പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അഫ്സലിനെ തൂക്കിലേറ്റും: ബിജെപി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഫ്സലിനെ തൂക്കിലേറ്റും: ബിജെപി
വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്‍റെ ആക്രമണ കേസിലെ മുഖ്യ പ്രതി അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി. വിധി നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ അധികം കാത്തിരിക്കില്ല എന്നും പാര്‍ട്ടി നേതാവ് വിജയ് കുമാര്‍ മല്‍‌ഹോത്ര പറഞ്ഞു.

ഡല്‍ഹിയില്‍ ചൊവ്വാഴ്ച ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന അവസരത്തിലാണ് മല്‍ഹോത്ര അഫ്സലിന്‍റെ വധശിക്ഷയെ കുറിച്ച് പരാമര്‍ശിച്ചത്.

അഫ്സല്‍ ഗുരുവിന്‍റെ വധ ശിക്ഷ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ കൈവശമാണെന്നും അവര്‍ ‘അഫ്സലിനെ തൂക്കിലേറ്റണം’ എന്ന ഒറ്റ വരി എഴുതാന്‍ താമസിക്കുന്നതാണ് വധ ശിക്ഷ വൈകാന്‍ കാരണമെന്നും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ മല്‍ഹോത്ര ആരോപിച്ചു.

ഷീല ദീക്ഷിത് ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമെടുക്കുന്ന നടപടി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ നടപടിയെടുക്കുന്നതിന് ഒരു മിനിറ്റില്‍ കൂടുതല്‍ സമയമെടുക്കില്ല. ഫയല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പക്കല്‍ എത്തിയാല്‍ മാത്രമേ വിധി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുകയുള്ളൂ, മല്‍ഹോത്ര ചൂണ്ടിക്കാട്ടി.

മാലേഗാവ് സ്ഫോടന കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന്‍റെ വിശ്വാസ്യതയെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ചോദ്യം ചെയ്തു. സ്ക്വാഡ് പ്രഫഷണല്‍ സമീപനം നടത്തിയാല്‍ മാത്രമേ വിശ്വാസ്യതയുണ്ടാവൂ എന്നും ജെയ്റ്റ്‌ലി പറഞ്ഞു.

എഴുപത് അംഗ ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് നവംബര്‍ 29 ന് ആണ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.


തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൌമ്യാ വിശ്വനാഥിന് മരണാനന്തര ആദരം
മഹാരാഷ്ട്ര: 90% ജോലിയും തദ്ദേശീയര്‍ക്ക്
ആര്‍‌എസ്‌എസ് തീവ്രവാദി സംഘടനയല്ലെന്ന് ബ്രിട്ടന്‍
ഇന്ത്യന്‍ നേവി സോമാലി കപ്പല്‍ മുക്കി
കോണ്‍ഗ്രസ് കലാപത്തിലേക്ക് നയിക്കുന്നു: രാജ്നാഥ്
സിഖ്‌ കലാപം തെറ്റായിരുന്നു: രാഹുല്‍