മഹാരാഷ്ട്രക്കു പുറത്തുനിന്ന് എത്തുന്നവര്‍ തദ്ദേശവാസികളുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്ന രാജ് താക്കറേ ഉള്‍പ്പടെ ഉള്ളവരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന്‍റെ തന്നെ കണക്കുകള്‍ തെളിയിക്കുന്നു.
സംസ്ഥാനത്തെ 90 ശതമാനം തൊഴിലുകളും മറാത്തികള്‍ക്കു തന്നെയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തീരെ ചെറുതും ഇടത്തരവുമായ 1.6 ലക്ഷം യൂണിറ്റ് വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, തദ്ദേശവാസികളുടെ എണ്ണം 10.86 ലക്ഷം ആണ്.
നോണ്‍സൂപ്പര്‍വൈസറി പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികവാസികള്‍ 91 ശതമാനവും, സൂപ്പര്‍വൈസറി പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശവാസികള്‍ 97 ശതമാനവുമാണ്. വന്‍ കിട വ്യവാസായ യൂണിറ്റുകളില്‍ നോണ്‍സൂപ്പര്‍വൈസറി പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികവാസികള്‍ 88 ശതമാനവും, സൂപ്പര്‍വൈസറി പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശവാസികള്‍ 78.7 ശതമാനവുമാണ്.
സംസ്ഥാനത്തെ വ്യാവസായിക യൂണിറ്റുകളില്‍ പ്രാദേശിക വാസികള്‍ക്ക് 80 ശതമാനം പ്രാമുഖ്യം നല്‍കണമെന്ന നിലവിലുള്ള നിയമ കര്‍ശനമായി നടപ്പാക്കാന്‍ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഒരു പ്രമേയം പാസ്സാക്കിയിരുന്നു. |