ആര്‍എസ്‌എസ്, ബജരംഗ് ദള്‍ തുടങ്ങിയവ തീവ്രവാദി സംഘടനകളല്ലെന്നും, അതിന്‍റെ അംഗങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്നതിനു വിലക്കില്ലെന്നും ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി.
“രാഷ്ട്രീയ സ്വയംസേവക് സംഘത്തെയോ, ബജരംഗ് ദളിനെയോ സര്‍ക്കാര്‍ തീവ്രവാദി സംഘടനകളായി കണക്കാക്കുന്നില്ല.” ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് മല്ലോക്ക്-ബ്രൌണ്‍ ഹൌസ് ഓഫ് ലോര്‍ഡ്സിനെ അറിയിച്ചു.
“യുകെയിലോ, ഇന്ത്യയിലോ ഈ സംഘടനകളെ തീവ്രവാദി സംഘടനകളായി കണക്കാക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരും അങ്ങനെ പരിഗണിച്ചിട്ടില്ല.” മുന്‍ ക്യാബിനറ്റ് മന്ത്രിയായ ലോര്‍ഡ് ക്രിസ് പാറ്റണിന്‍റെ ചോദ്യത്തിനു മറുപടി പറയവേ അദ്ദേഹം പറഞ്ഞു.
ഈ സംഘടനകളെ തീവ്രവാദി സംഘടനകളായി പരിഗണിക്കണമെങ്കില്‍, അത് 200ലെ തീവ്രവാദ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പര്യാപ്തമായ തെളിവുകള്‍ പരിഗണിച്ചായിരിക്കുമെന്നും ബ്രൌണ്‍ പറഞ്ഞു. ആര്‍എസ്‌എസ്, ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ ബ്രിട്ടനില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന പാറ്റണിന്‍റെ ആവശ്യവും അദ്ദേഹം തള്ളി. |