പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കോണ്‍ഗ്രസ് കലാപത്തിലേക്ക് നയിക്കുന്നു: രാജ്നാഥ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോണ്‍ഗ്രസ് കലാപത്തിലേക്ക് നയിക്കുന്നു: രാജ്നാഥ്
WDWD
‘ഹിന്ദു ഭീകരത’ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ കോണ്‍‌ഗ്രസ് രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിടുകയാണെന്ന് ബിജെപി.

ഭീകരതയെ ഫലപ്രദമായി നേരിടുന്നതില്‍ പരാജയപ്പെട്ടതു കാരണം ‘ഹിന്ദു ഭീകരത’, ‘മുസ്ലീം ഭീകരത’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കോണ്‍‌ഗ്രസ് നടത്തുന്നത് എന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ആരോപിച്ചു.

ഇത്തരത്തില്‍ രാജ്യത്തെ ആഭ്യന്തര കലാപത്തിന്‍റെ വക്കിലേക്ക് തള്ളിവിടരുത് എന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ചൊവ്വാഴ്ച ലക്നൌവില്‍ വ്യാപാരികളുടെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ്.

ബിജെപി ഒരിക്കലും ഭീകരതയെ ജാതി, മതം വര്‍ഗ്ഗം എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണോ ഇത്തരത്തില്‍ ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം നടത്തിയിരിക്കുന്നത് എന്നും രാജ്നാഥ് ചോദിച്ചു.

മതവുമായി ഭീകരതയെ ബന്ധപ്പെടുത്തുന്നതിന് കാരണം വോട്ട്-ബാങ്ക് രാഷ്ട്രീയമാണെന്നും രാജ്നാഥ് കുറ്റപ്പെടുത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സിഖ്‌ കലാപം തെറ്റായിരുന്നു: രാഹുല്‍
പുരോഹിത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
രജനി പിറന്നാള്‍ ആഘോഷിക്കുന്നില്ല
പുരോഗമനപരമല്ലാത്ത രാഷ്ട്രീയം അപകടം: ചീഫ്ജസ്റ്റിസ്
‘ഹിന്ദു ഭീകരത’: അദ്വാനിക്കെതിരെ കോണ്‍ഗ്രസ്
‘ഹിന്ദു ഭീകരത’ എന്നൊന്നില്ല: അദ്വാനി