രാഹുല്‍ ഗാന്ധിക്ക് സിഖ് വിരുദ്ധ കലാപത്തെ കുറിച്ചുള്ള അഭിപ്രായം പിതാവ് രാജീവ് ഗാന്ധിയുടേതിന് നേര്‍ വിപരീതമാണ്. രാജീവ്, മൂവായിരത്തോളം സിഖുകാര്‍ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപത്തെ ഒരളവ് വരെ ന്യായീകരിച്ചിരുന്നു എങ്കില്‍ രാഹുലിന് ഇതിനോട് കടുത്ത എതിര്‍പ്പാണ്.“1984 ലെ സിഖ് വിരുദ്ധ കലാപം തെറ്റായിരുന്നു. ഇതിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതാണ്”, ചൊവ്വാഴ്ച അമൃത്സറില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍’ എന്ന സൈനിക ഓപ്പറേഷനെ ‘പഞ്ചാബിന്‍റെ ദുരന്തം’ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ഗാന്ധി കുടുംബത്തിന് സിഖ് മതസ്ഥരോട് വിരോധമൊന്നുമില്ല. അതേപോലെ തന്നെ, സിഖ് മതസ്ഥര്‍ക്ക് ഗാന്ധി കുടുംബത്തോട് വെറുപ്പാണെന്നുള്ള പ്രചാരണവും തെറ്റാണ്, രാഹുല്‍ പറഞ്ഞു.“വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും” എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണ ശേഷം പ്രധാനമന്ത്രിയായി അധികാരമേറ്റ രാജീവ് സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. |