പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പുരോഹിത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുരോഹിത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റിലായ ലഫ്. കേണല്‍ പുരോഹിതിനെ നവംബര്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ നാസിക് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു.

അന്വേഷണത്തിനായി പുരോഹിതിനെ പൂനെ ഭീകര വിരുദ്ധ സ്ക്വാഡിന് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. ഇതുവരെ പുരോഹിത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിലായിരുന്നു.

ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കൂടി പുരോഹിതിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് അനുവാദം നല്‍കിയിരുന്നു.

പുരോഹിതിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ശാരീരികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു വൈദ്യ പരിശോധന ആവശ്യപ്പെട്ടത്.

മാലേഗാവ് സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന പുരോഹിത് പൂനെ സ്വദേശിയായ ഒരാള്‍ക്ക് വ്യാജരേഖകളുടെ പിന്‍‌ബലത്താല്‍ ആയുധ ലൈസന്‍സ് നേടിക്കൊടുത്തു എന്നും ആരോപണമുണ്ട്. പുരോഹിതിന് മറ്റ് സൈനിക മേധാവികളുമായുള്ള ബന്ധവും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രജനി പിറന്നാള്‍ ആഘോഷിക്കുന്നില്ല
പുരോഗമനപരമല്ലാത്ത രാഷ്ട്രീയം അപകടം: ചീഫ്ജസ്റ്റിസ്
‘ഹിന്ദു ഭീകരത’: അദ്വാനിക്കെതിരെ കോണ്‍ഗ്രസ്
‘ഹിന്ദു ഭീകരത’ എന്നൊന്നില്ല: അദ്വാനി
തിമിര ശസ്ത്രക്രിയ കാഴ്ച നഷ്ടമാക്കി
സാമ്പത്തികരംഗം ശക്തിപ്പെടുത്തും: ചിദംബരം