കമല്‍ ഹസനു പിന്നാലെ രജനിയും ഇത്തവണ പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തുന്നില്ല. ശ്രീലങ്കന്‍ പ്രശ്നത്തില്‍ അവിടുത്തെ തമിഴര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് രജനിയും പിറന്നാള്‍ ആഘോഷിക്കുന്നില്ല എന്ന് തീരുമാനിച്ചത്.ശ്രീലങ്കന്‍ തമിഴര്‍ അനുഭവിക്കുന്ന ദുരിതങ്ങളോട് അനുതാപം പ്രകടിപ്പിക്കാനായി ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ട എന്ന് രജനി തന്‍റെ ഫാന്‍സ് അസോസിയേഷനോട് ആവശ്യപ്പെട്ടു.എല്ലാവരും ശ്രീലങ്കന്‍ തമിഴര്‍ അനുഭവിക്കുന്ന കഷ്ടതകളില്‍ ദു:ഖാകുലരാണ്. അതിനാല്‍, ഡിസംബര്‍ 12 ന് രജനീകാന്തിന്‍റെ അമ്പത്തിയെട്ടാം പിറന്നാളിന് ആഘോഷമൊന്നും വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് എന്ന് ‘രജനികാന്ത് ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍’ നേതൃത്വവും വെളിപ്പെടുത്തി.നവംബര്‍ ഏഴിന് ആയിരുന്നു കമല്‍ ഹസന്‍റെ ജന്‍മദിനം. |