പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പുരോഗമനപരമല്ലാത്ത രാഷ്ട്രീയം അപകടം: ചീഫ്ജസ്റ്റിസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുരോഗമനപരമല്ലാത്ത രാഷ്ട്രീയം അപകടം: ചീഫ്ജസ്റ്റിസ്
PRO
വിഭാഗീയ പ്രശ്നങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരാക്രമണപരമായ നിലപാട് സ്വീകരിക്കുന്നതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഉത്കണ്ഠരേഖപ്പെടുത്തി. പുരോഗമനപരമല്ലാത്ത രാഷ്ട്രീയം ഭരണഘടനയ്ക്ക് ഏറ്റവും വലിയ ഭീഷണി ആണെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.

പുരോഗമനപരമല്ലാത്ത രാഷ്ട്രീയം നമ്മുടെ ഭരണഘടനയ്ക്ക് ഭീഷണിയായി നിലകൊള്ളുന്നു. ഇത്തരം രാഷ്ട്രീയം നമ്മുടെ ഭരണഘടന നിലകൊള്ളുന്ന തത്വങ്ങള്‍ക്കും ഭീഷണി ആണ്. അടുത്തകാലത്തായി, രാജ്യത്ത് വിഭാഗീയത ഉണ്ടാക്കുന്ന, പ്രത്യേക കാരണമൊന്നുമില്ലാത്ത നിരവധി ആക്രമണങ്ങള്‍ നടക്കുകയുണ്ടായി.

‘നാഷനല്‍ വാല്യൂ ക്രൈസിസ് ആന്‍ഡ് റിഡ്രസല്‍’ എന്ന വിഷയത്തെ കുറിച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം, എന്നാല്‍ ജനാധിപത്യത്തിന്‍റെ പക്വതയിലൂടെ അത് പരിഹരിക്കാന്‍ സാധിക്കും.

നീതിന്യായ വ്യവസ്ഥയിലെ മൂല്യച്യുതിയെ കുറിച്ചും ചീഫ് ജസ്റ്റിസ് പരാമര്‍ശിക്കുകയുണ്ടായി. നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള ആരോപണങ്ങള്‍ ‘കാവല്‍ക്കാരന് ആര് കാവല്‍ നില്‍ക്കും’ എന്ന ചോദ്യമാണ് ഉയര്‍ത്തിയത്. നമ്മുടെ ദേശീയ മൂല്യങ്ങള്‍ക്ക് സാരമായ തകര്‍ച്ച സംഭവിച്ച സമയമാണിത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
‘ഹിന്ദു ഭീകരത’: അദ്വാനിക്കെതിരെ കോണ്‍ഗ്രസ്
‘ഹിന്ദു ഭീകരത’ എന്നൊന്നില്ല: അദ്വാനി
തിമിര ശസ്ത്രക്രിയ കാഴ്ച നഷ്ടമാക്കി
സാമ്പത്തികരംഗം ശക്തിപ്പെടുത്തും: ചിദംബരം
പ്രജാരാജ്യം റാലിയില്‍ ചവിട്ടേറ്റ് മരണം
യുഎസില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍