ഹിന്ദു ഭൂരിപക്ഷത്തെ ഭീകരതയുമായി ബന്ധപ്പെടുത്തുന്നത് ന്യൂനപക്ഷ വോട്ട് ലഭിക്കുന്നതിനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി. ചൊവ്വാഴ്ച ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.“ കഴിഞ്ഞ മാസം ഹിന്ദു ഭീകരത എന്ന പുതിയൊരു വാക്ക് നിലവില്‍ വന്നു. ഇത് ശുദ്ധമായ വോട്ട്-ബാങ്ക്, ന്യൂപക്ഷ പ്രീണന രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ഭീകരതയെ ബിജെപി ഒരിക്കലും ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഇപ്പോളത്, വോട്ട് നേടാന്‍ വേണ്ടി പ്രയോഗിക്കപ്പെട്ടിരിക്കുന്നു”, അദ്വാനി പറഞ്ഞു.വോട്ടിനു വേണ്ടി ഒരു മതത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ തുനിയരുത് എന്നും അദ്വാനി ആവശ്യപ്പെട്ടു.എന്‍ഡിഎ ഭരണകാലത്ത് ഭീകരതയും ഭീകരാക്രമണവും ഇത്ര വ്യാപകമായിരുന്നില്ല. ഭീകരരെ കൊല്ലുന്നതില്‍ എന്‍ഡിഎ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. 2001 പാര്‍ലമെന്‍റ് ആക്രമണ കേസില്‍ വധശിക്ഷ ലഭിച്ച അഫ്സല്‍ ഗുരുവിനെ ഇതുവരെയായും തൂക്കിലേറ്റാനും ഒരു ഭീകരനെ പോലും പിടികൂടാനും കോണ്‍ഗ്രസ് ഭരണകാലത്ത് കഴിഞ്ഞിട്ടില്ല എന്നും അദ്വാനി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പദവിയുടെ വില ഇല്ലാതാക്കി. ഇപ്പോള്‍ പ്രധാനമന്ത്രിയെക്കാള്‍ അധികാരം കോണ്‍ഗ്രസ് അധ്യക്ഷയ്ക്കാണ് എന്നും അദ്വാനി കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന് ഭരണ നേട്ടമായി എന്തെങ്കിലും ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടോ എന്ന വെല്ലുവിളിയും പ്രതിപക്ഷ നേതാവ് നടത്തി. |