ഉത്തര്‍പ്രദേശില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ ഒമ്പത് പേര്‍ക്ക് കാഴ്ച നഷ്ടമായി. സീതാപൂര്‍ ജില്ലയിലെ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കാണ് കാഴ്ച നഷ്ടമായത്.
ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ബുധന്‍, വ്യാഴം,വെള്ളി ദിവസങ്ങളിലായാണ് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. ഇവര്‍ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കുന്നു എന്ന പരാതിപ്പെട്ടിരുന്നു. പിന്നീട്, ഇവരുടെ കാഴ്ച പൂര്‍ണമായും നഷ്ടമാവുകയായിരുന്നു, സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഐ എസ് ശ്രീവാസ്തവ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച മരുന്ന് ലായനി ഉപയോഗ യോഗ്യമായിരുന്നില്ല എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു എന്ന് സൂചനയുണ്ട്. രോഗികളെ ഛത്രപതി ഷാഹുജി മഹാരാജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. |