പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പ്രജാരാജ്യം റാലിയില്‍ ചവിട്ടേറ്റ് മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രജാരാജ്യം റാലിയില്‍ ചവിട്ടേറ്റ് മരണം
PTI
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി റാലിയിക്കിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു.

തിങ്കളാഴ്ച ആന്ധ്രപ്രദേശിലെ അനന്തപ്പൂര്‍ ജില്ലയില്‍ ധര്‍മ്മവാരത്തിന് അടുത്തുവച്ചാണ് റാലിയില്‍ തിക്കും തിരക്കും ഉണ്ടായത്. സൂപ്പര്‍താരത്തിനെ നേരില്‍ കാണാന്‍ തിരക്കുകൂട്ടിയതാണ് തിരക്കിനു കാരണമായത് എന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തുന്നു.

ഞായറാഴ്ച മുതല്‍ റായല്‍‌സീമയില്‍ നടത്തുന്ന ‘യാത്ര’യില്‍ ലക്ഷക്കണക്കിന് ആളുകളാണ് ചിരഞ്ജീവിയെ കാണാനും പ്രസംഗം കേള്‍ക്കാനുമായി തടിച്ചുകൂടുന്നത്.

പ്രചാരണ വാഹനം നിര്‍ത്തിയിട്ട് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ചിരഞ്ജീവി. ഒരുകൂട്ടം ആളുകള്‍ താരത്തിന് അടുത്തെത്താന്‍ മന:പൂര്‍വം തിക്കും തിരക്കും ഉണ്ടാക്കിയതാണ് മരണത്തിന് കാരണമായത്.

ഒക്ടോബറില്‍ ചിരഞ്ജീവി ആന്ധ്രയുടെ തീരദേശങ്ങളില്‍ നടത്തിയ ‘യാത്ര’ യിലും തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് ചിരഞ്ജീവി പറഞ്ഞു. ഇവരുടെ കുടുംബത്തിന് ആവശ്യമുള്ള സഹായം നല്‍കുമെന്നും ചിരഞ്ജീവി പറഞ്ഞു.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുഎസില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
മാലേഗാവ്: ബിജെപിക്കെതിരെ കോണ്‍ഗ്രസ്
ഭീകരതയ്ക്കെതിരെ ആയുധങ്ങള്‍ പോര: പാട്ടീല്‍
കശ്മീര്‍: 39 ശതമാനം പോളിംഗ്
മാലേഗാവ്: പരാതി നല്‍കുമെന്ന് ബിജെപി
ബംഗാള്‍: മിഗ് വിമാനം തകര്‍ന്നുവീണു