അമേരിക്കയില്‍ പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഇവിടെയെത്തുന്ന വിദേശവിദ്യാര്‍ത്ഥികളില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണമാണ് കൂടുതല്‍.ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2007-08 വര്‍ഷത്തില്‍ 13 ശതമാനം വര്‍ദ്ധനയുണ്ടായി എന്ന് അമേരിക്കന്‍ വിദ്യാഭ്യാസ-സാംസ്കാരിക ബ്യൂറോ വെളിപ്പെടുത്തുന്നു. മൊത്തം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 94,563, ആയതായും ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.അമേരിക്കയില്‍ പഠനത്തിനെത്തിയ മൊത്തം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഏഴ് ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2007-08 വര്‍ഷത്തില്‍ 6,23,805 വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ വിദ്യാഭ്യാസം തേടിയെത്തിയത്.അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ ചൈനയാണ്, 81,127 പേര്‍. 69,124 വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക് അയച്ച ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത്.അതേസമയം, ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നാല് ശതമാനവും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒരു ശതമാനം വീതവും കുറവ് രേഖപ്പെടുത്തി എന്നും അമേരിക്ക പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. |