പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഒറീസ്സ: ആര്‍‌എസ്‌എസ് റാലിക്ക് അനുമതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒറീസ്സ: ആര്‍‌എസ്‌എസ് റാലിക്ക് അനുമതി
കടുത്ത വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കു സാക്‍ഷ്യം വഹിച്ച ഒറീസ്സയില്‍ സമാധാനപരമായി റാലി നടത്താന്‍ ആര്‍‌എസ്‌എസിന് ഒറീസ്സ സര്‍ക്കാരിന്‍റെ അനുമതി. കേന്ദ്രത്തിന്‍റെ ഇടപെടല്‍ അവഗണിച്ചുകൊണ്ടാണ് നടപടി.

റാലി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനസര്‍ക്കാരിന് എഴുതിയിരുന്നു. ഒറീസ്സയിലെ ഗുരുതരമായ സാചര്യങ്ങളില്‍ കാണ്ടമാലിലോ മറ്റ് എവിടെയെങ്കിലുമോ റാലി നടത്താന്‍ അനുമതി നല്‍കരുതെന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ ആര്‍‌എസ്‌എസ്, സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ശ്രദ്ധാഞ്ജലി സമിതി എന്നിവയ്ക്ക് റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ബിജെപിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് സര്‍ക്കാര്‍ ഉപാധികളോടെ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഇത് കാണ്ടമാലില്‍ വീണ്ടും കലാപത്തിനോ, ക്രമസമാധാന പ്രശ്നങ്ങള്‍ക്കോ കാരണമാകുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങളോ, ആയുധം പ്രദര്‍ശിപ്പിക്കലോ പാടില്ലെന്നാണ് നിര്‍ദ്ദേശം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാജ്: അറസ്റ്റുചെയ്തു; ജാമ്യത്തില്‍ വിട്ടു
പ്രഗ്യ: അറസ്റ്റ് തന്ത്രമെന്ന് ബിജെപി
യുപി കോടതിയില്‍ സ്ഫോടനം
സംഝോധ: പാണ്ഡേയെ ചോദ്യംചെയ്യുന്നു
രാജിക്ക് തയ്യാറെന്ന് കരുണാനിധി
മാലേഗാവ്: സിമിക്കെതിരായ ആക്രമണം