പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ ഇന്ന് ചന്ദ്രനില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ ഇന്ന് ചന്ദ്രനില്‍
തൃവര്‍ണ്ണ പതാക മുദ്രണം ചെയ്‌ത മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ വെള്ളിയാഴ്‌ച രാത്രി എട്ടരയോടെ ചന്ദ്രോപരിതലത്തില്‍ എത്തുന്നതോടെ ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്‍റെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പ് സഫലമാകും.

ചന്ദ്രനോട് ഏകദേശം നൂറുകിലോമീറ്റര്‍ അടുത്താണ് ചാന്ദ്രയാന്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. രാത്രി എട്ടുമണിയോടെ ചന്ദ്രയാനില്‍ നിന്ന് എംഐപി വേര്‍പെടുത്താന്‍ ബാംഗ്ലൂരിലെ മിഷന്‍ ഓപ്പറേറ്റിങ്‌ കോംപ്ലക്‌സില്‍ നിന്ന്‌ നിര്‍ദേശം നല്‌കും.

തുടര്‍ന്ന്‌ 8. 30ഓടെ മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ ചന്ദ്രോപരിതലത്തിലേക്ക്‌ ഇടിച്ചിറങ്ങും. ഈ സമയത്ത് മൂണ്‍ ഇംപാക്ട്‌ പ്രോബിലുള്ള വീഡിയോ ക്യാമറ ചിത്രങ്ങളെടുത്ത്‌ ബാംഗ്ലൂരിലെ നിലയത്തിലേക്ക് അയക്കും. റഡാര്‍ അള്‍ട്ടീമീറ്റര്‍, മാസ്‌ സ്‌പെക്‌ട്രോമീറ്റര്‍ എന്നിവയാണ്‌ മൂണ്‍ ഇംപാക്ട്‌ പ്രോബിലുള്ള മറ്റ് ഉപകരണങ്ങള്‍.

29 കി.ഗ്രാം ഭാരമുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ് തിരുവനന്തപുരത്തെ വിഎസ്‌എസ്‌എസ്സിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചെടുത്തത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഛത്തീസ്ഗഡ്: പരക്കെ അക്രമം
അജിത് പാഞ്ച അന്തരിച്ചു
പാണ്ഡേയെ കോടതിയില്‍ ഹാജരാക്കും
ഛത്തീസ്ഗഡില്‍ ഇന്ന് വോട്ടെടുപ്പ്
അമേരിക്കയെ മാതൃകയാക്കണമെന്ന് അദ്വാനി
ടിക്കറ്റ് വില്‍പ്പന: മക്‍‌‌വാനയും പുറത്ത്