ഒന്നാംഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്ഗഡില്‍ പരക്കെ അക്രമം. ഒരു കുഴിബോംബു സ്ഫോടനത്തില്‍ മൂന്നു പോലീസുകാര്‍ക്കു പരിക്കേറ്റു. നിരവധി തീവ്രത കുറഞ്ഞ സ്ഫോടനങ്ങള്‍ ബാസ്റ്റര്‍ പ്രദേശത്തു നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നക്സല്‍ ഭീഷണിയുടെ മുള്‍മുനയിലാണ് തലസ്ഥാനത്തെ 39 മണ്ഡലങ്ങള്‍ ഇന്നു പോളിംഗ് ബൂത്തില്‍ എത്തിയിരിക്കുന്നത്. 12 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് രാവിലെ 7മണിക്കു തന്നെ ആരംഭിച്ചു. മറ്റു മണ്ഡലങ്ങളില്‍ 8മണിക്കാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
മിക്കയിടത്തും ആള്‍ക്കാര്‍ പുറത്തിറങ്ങി പോളിംഗ് ബൂത്തുകളിലെത്താന്‍ ഭയക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ദന്തേവാദേയിലെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന ത്രിനാഥ് താക്കൂറിനെ വ്യാഴാഴ്ച രാത്രി നക്സലുകള്‍ വധിച്ചതോടെ പ്രദേശത്ത് ഭീതിദമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.
താക്കൂറിന്‍റെ കഴുത്ത് അക്രമികള്‍ വെട്ടുകയായിരുന്നു. ചില സ്റ്റേഷനുകളില്‍ വോട്ടിംഗ് യന്ത്രം തന്നെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു തടസ്സപ്പെട്ടു. 65000 പോലീസുകാര്‍ക്കു പുറമേ, കേന്ദ്രസേനയും രംഗത്തുണ്ട്. പോളിംഗ് ബൂത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ പലയിടത്തും അക്രമികള്‍ അടച്ചിരിക്കുകയാണ്. |