പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അജിത് പാഞ്ച അന്തരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അജിത് പാഞ്ച അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന അജിത് പാഞ്ച അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ പീര്‍‌ലെസ്സ് ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ 48 മണിക്കൂറായി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വാര്‍ത്ത അറിഞ്ഞതേ തുടര്‍ന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി.

അദ്ദേഹത്തിന്‍റെ മകനും മകളും അടുത്ത കുടുംബാംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. പ്രമുഖ അഭിഭാഷകന്‍ കൂടിയായിരുന്ന പാഞ്ച, 1970ലും 1980ലും നിയമസഭാംഗമായിരുന്നു. 1984ല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ലോക്സഭാംഗമായി.

രാജീവ് ഗാന്ധി മന്ത്രിസഭയിലും, നരസിംഹ റാവു മന്ത്രിസഭയിലും അംഗമായിരുന്നു അദ്ദേഹം. വാര്‍ത്താവിതരണ പ്രക്ഷേപണം, ആസൂത്രണം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2001ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പാഞ്ച, തൃണമൂല്‍ എന്‍‌ഡി‌എ സര്‍ക്കാരില്‍ ചേര്‍ന്നതേ തുടര്‍ന്ന് വാജ്പേയി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാണ്ഡേയെ കോടതിയില്‍ ഹാജരാക്കും
ഛത്തീസ്ഗഡില്‍ ഇന്ന് വോട്ടെടുപ്പ്
അമേരിക്കയെ മാതൃകയാക്കണമെന്ന് അദ്വാനി
ടിക്കറ്റ് വില്‍പ്പന: മക്‍‌‌വാനയും പുറത്ത്
രാജസ്ഥാന്‍: ബിജെപിയില്‍ പൊട്ടിത്തെറികള്‍
പുരോഹിതിന്‍റെ ലാപ്ടോപ്പ് കണ്ടെടുത്തു