പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഛത്തീസ്ഗഡില്‍ ഇന്ന് വോട്ടെടുപ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഛത്തീസ്ഗഡില്‍ ഇന്ന് വോട്ടെടുപ്പ്
കനത്താ സുരക്ഷാ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ്. മൊത്തമുള്ള 90 നിയമ സഭാമണ്ഡലങ്ങളില്‍ 39 എണ്ണത്തിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.

ദന്തേവാഡയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നക്സലൈറ്റുകള്‍ വെടിവച്ച് കൊന്നു. മണ്‍കപാല്‍, പോര്‍ജം, മഡോകി എന്നിവിടങ്ങളിലേക്ക് കൊണ്ടു പോവുകയായിരുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങള്‍ നക്സലുകള്‍ തട്ടിയെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അലോക് ശുക്ല അറിയിച്ചു.

മുഖ്യമന്ത്രി രമണ്‍ സിംഗ്, പ്രതിപക്ഷ നേതാവ് മഹേന്ദ്ര കര്‍മ, സ്പീക്കര്‍ പ്രേമ്പ്രകാസ് പാണ്ഡെ, മത്രിമാരായ ഹേംചന്ദ് യാദവ്, ലത ഉസെന്ദി, അജയ് ചന്ദ്രാകര്‍, കേദാര്‍ കശ്യപ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

പലയിടങ്ങളിലും നക്സലുകള്‍ കുഴി ബോബുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഛത്തീസ്ഗഡില്‍ 14 ബറ്റാലിയന്‍ അതിര്‍ത്തി സുരക്ഷാ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതിന് പുറമെ വോട്ടെടുപ്പ് സമയത്തേക്ക് 88 കമ്പനി അര്‍ദ്ധ സൈനികരെ കൂടി കേന്ദ്രം അയച്ചിട്ടുണ്ട്.

നക്സല്‍ ആക്രമണമുണ്ടായേക്കാവുന്ന ദന്തേവാഡ, ബിജാപൂ‍ര്‍, ജഗദല്പൂര്‍ എന്നിവിടങ്ങളില്‍ 70 കമ്പനി അതിര്‍ത്തി രക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമേരിക്കയെ മാതൃകയാക്കണമെന്ന് അദ്വാനി
ടിക്കറ്റ് വില്‍പ്പന: മക്‍‌‌വാനയും പുറത്ത്
രാജസ്ഥാന്‍: ബിജെപിയില്‍ പൊട്ടിത്തെറികള്‍
പുരോഹിതിന്‍റെ ലാപ്ടോപ്പ് കണ്ടെടുത്തു
‘ദേശ്ദ്രോഹി’ക്ക് മഹാരാഷ്ട്രയില്‍ നിരോധനം
ദയാനന്ദ് പാണ്ഡേയെ ചോദ്യം ചെയ്യും