പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അമേരിക്കയെ മാതൃകയാക്കണമെന്ന് അദ്വാനി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമേരിക്കയെ മാതൃകയാക്കണമെന്ന് അദ്വാനി
PTI
ഇന്ത്യയില്‍ ഭരണമാറ്റത്തിന് ജനങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ മാതൃകയാക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി. വ്യാഴാഴ്ച ഹൈദരാബാദില്‍ ‘വിജയ് സങ്കല്‍പ്പയാത്ര’യുടെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്വാനി.

വിലക്കയറ്റവും ഭീകരാക്രമണവും തടയാന്‍ കഴിയാതിരുന്ന കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. യുപി‌എ ഭരണകാലം വഞ്ചനകളുടേതായിരുന്നു എന്നും അദ്വാനി അഭിപ്രായപ്പെട്ടു.

“അതൊരു വഞ്ചനയുടെ ചരിത്രമാണ്. സാധാരണക്കാരുടെ ക്ഷേമം ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന ഇടത്തരക്കാരുടെയും പാവങ്ങളുടെയും ജീവിതം ദുരിതമാക്കി.”

തെലുങ്കാന പ്രശ്നത്തിലും കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. എന്‍‌ഡി‌എ അധികാരത്തിലെത്തിയാല്‍ 100 ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും, അദ്വാനി പറഞ്ഞു.

പൊഖ്‌റാന്‍-2 പരീക്ഷണം, 1999 കാര്‍ഗില്‍ യുദ്ധം എന്നീ ശക്തമായ നടപടികളുടെ പശ്ചാത്തലത്തില്‍ വേണം യു‌പി‌എയെയും എന്‍‌ഡി‌എയെയും താരതമ്യം ചെയ്യേണ്ടതെന്നും അദ്വാനി പൊതുസമ്മേളനത്തില്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ടിക്കറ്റ് വില്‍പ്പന: മക്‍‌‌വാനയും പുറത്ത്
രാജസ്ഥാന്‍: ബിജെപിയില്‍ പൊട്ടിത്തെറികള്‍
പുരോഹിതിന്‍റെ ലാപ്ടോപ്പ് കണ്ടെടുത്തു
‘ദേശ്ദ്രോഹി’ക്ക് മഹാരാഷ്ട്രയില്‍ നിരോധനം
ദയാനന്ദ് പാണ്ഡേയെ ചോദ്യം ചെയ്യും
മത, രാഷ്ട്രീയ ചാനലുകള്‍ നിരോധിച്ചേക്കും