കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ടിക്കറ്റുകള്‍ വിറ്റഴിച്ചെന്ന ആരോപണമുന്നയിച്ച ആല്‍വക്ക് എതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെ ആരോപണത്തെ പിന്തുണച്ച യോഗേന്ദ്ര മക്‍വാനക്കും എതിരെ നടപടി.
പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മക്‍വാനയെ പുറത്താക്കി. പാര്‍ട്ടി നേതൃത്വം ചിറ്റമ്മ നയം സ്വീകരിക്കുകയാണെന്നും ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടണമെന്നും മക്‍വാന ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പട്ടികജാതി സെല്ലിന്‍റെ അദ്ധ്യക്ഷന്‍ കൂടിയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ മക്‍വാന.
താന്‍ നിര്‍ദ്ദേശിച്ച ആള്‍ക്കാര്‍ക്കു ടിക്കറ്റ് നിഷേധിച്ചതില്‍ മക്‍വാന അസ്വസ്ഥനായിരുന്നു എന്നു പറയപ്പെടുന്നു. പാര്‍ട്ടിയില്‍ തീരുമാനം എടുക്കുന്നവര്‍ പണം ആവശ്യപ്പെട്ടെന്ന പരാതിയുമായി രണ്ടു സ്ത്രീകള്‍ തന്നെയും സമീപിച്ചിരുന്നതായി മക്‍വാന വെളിപ്പെടുത്തിയിരുന്നു.
സംസാരിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന മുഖവുരയോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ മക്‍വാന സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനുള്ള സാദ്ധ്യത തള്ളിയിട്ടില്ല. |