പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ബോളീവുഡ്ഡിനും സാമ്പത്തിക മാന്ദ്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോളീവുഡ്ഡിനും സാമ്പത്തിക മാന്ദ്യം
IFMIFM
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ ഫാക്ടറികളിലൊന്നായ ബോളീവുഡ്ഡിലും സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന പല ചിത്രങ്ങളും ചിലവുകുറക്കല്‍ മാര്‍ഗ്ഗങ്ങളിലേക്ക് കളം മാറ്റി ചവിട്ടുന്നതായാണ് സൂചന.

അക്ഷയ് കുമാറിനെയും സല്‍മാന്‍ ഖാനെയും വന്‍ തുകക്ക് ബുക്കു ചെയ്ത ‘കജ്രാ രേ’യുടെ നിര്‍മ്മാണച്ചിലവ് കുറയ്ക്കാന്‍ സംവിധായിക പൂജാ ഭട്ട് നിര്‍മ്മാതാക്കളായ ടി-സീരീസിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ സാമ്പത്തിക മാന്ദ്യം ബോളീവുഡ്ഡിനെ ബാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും.

എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളായ ദ്രോണ, കിഡ്ണാപ്പ്, കര്‍സ് തുടങ്ങിയവ അടുത്തിടെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടത് സാമ്പത്തിക മാന്ദ്യത്തിന്‍റെ അനന്തര ഫലമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വന്‍ തുകയ്ക്ക് താരങ്ങളെ വിലക്കെടുത്ത് ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കു വേണ്ടി പണം വാരിയെറിയുന്നതില്‍ ബോളീവുഡ്ഡിന് അരക്ഷിതത്വബോധം തോന്നിത്തുടങ്ങിയിരിക്കുന്നു.

എന്തായാലും ചിലവ് കഴിയുന്നത്ര കുറക്കുക എന്നതായിരിക്കും ഇനി ബോളീവുഡ്ഡിന്‍റെ നയം. ബോളീവുഡ്ഡിലെ രണ്ടു വന്‍കിട നിര്‍മ്മാണ കമ്പനികള്‍ക്ക് 1.6 ബില്യണിന്‍റെയും 600 മില്യണിന്‍റെയും നഷ്ടമുണ്ടായിരുന്നു. ഇവര്‍ പദ്ധതിയിട്ട ചില ഏറ്റെടുക്കലുകള്‍ തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാജ്: സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കും
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകം: പ്രണാബ്
“ബിജെപി,യുപി‌എ ജനങ്ങളെ അവഗണിക്കുന്നു“
വീണ്ടും കുഴല്‍ക്കിണറില്‍ വീണ് മരണം
ഒബാമയുടെ ഇനിയുമെത്താത്ത വിളി
ഖത്തറുമായി പ്രതിരോധ, സുരക്ഷാ കരാറുകള്‍