പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഒബാമയെ പോലെ ചരിത്രം സൃഷ്ടിക്കും: ചിരഞ്ജീവി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒബാമയെ പോലെ ചരിത്രം സൃഷ്ടിക്കും: ചിരഞ്ജീവി
PTI
അമേരിക്കയില്‍ മാറ്റത്തിനായി ജനം വോട്ട് ചെയ്തത് പോലെ ആന്ധ്രപ്രദേശിലും സംഭവിക്കുമെന്ന് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി.

ബരാക് ഒബാമ മാറ്റത്തിന്‍റെ മന്ത്രവുമായി അമേരിക്കന്‍ ജനതയെ സ്വാധീനിച്ചതുപോലെ മാറ്റം ഉയര്‍ത്തിക്കാട്ടിയാണ് ചിരഞ്ജീവിയും വോട്ട് തേടുന്നത്. സാമൂഹിക നീതിയും മാറ്റവുമാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രസംഗങ്ങളിലെ മുഖ്യ വിഷയം.

മാറ്റവും സാമൂഹിക നീതിയും ആഗ്രഹിച്ച അമേരിക്കന്‍ ജനത ഒറ്റക്കെട്ടായി വോട്ട് ചെയ്തത് പോലെ നമ്മുടെ ജനതയും ആവര്‍ത്തിക്കും. ഖമ്മം ജില്ലയില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ചിരഞ്ജീവി.

ആന്ധ്രപ്രദേശില്‍ ഭരണം നടത്തിയവര്‍ ജനങ്ങള്‍ക്ക് മോഹഭംഗങ്ങളാണ് സമ്മാനിച്ചത് എന്നും അതിനാല്‍ അവര്‍ പുതിയൊരു രാഷ്രീയ സംസ്കാരമുണ്ടാവാന്‍ ശക്തമായി ആഗ്രഹിക്കുന്നു എന്നും ചിരംഞ്ജീവി പറഞ്ഞു.

“എനിക്ക് വ്യക്തിപരമായ അജന്‍ഡ ഇല്ല, ജനങ്ങളുടെ അജന്‍ഡയാണ് എന്‍റേതും. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു, നല്ല രാഷ്ട്രീയ സംസ്കാരവും നല്ല ജീവിത സാഹചര്യവും ഉറപ്പുവരുത്തുന്ന മാറ്റം,” തെലുങ്കാനയില്‍ നടത്തുന്ന റാലിയുടെ രണ്ടാം പാദത്തിലെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് തെലുങ്ക് സൂപ്പര്‍ താരം പറഞ്ഞു.

ചിരഞ്ജീവിക്ക് മുട്ടയേറ് !

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാഹുല്‍ രാജ്: ഹര്‍ജ്ജി പരിഗണിക്കും
വൈകോയെ മോചിപ്പിക്കാന്‍ കോടതി
ഉമ അടിച്ചു: ബിജെ‌എസില്‍ കൂട്ടരാജി
“സേനയുടെ പ്രതിച്ഛായ കളങ്കപ്പെട്ടു”
പൊട്ട് തൊടുന്നതിന് എതിരെ കരുണാനിധി
സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍