പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > രാജിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
PTI
മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം‌എന്‍‌എസ്) അധ്യക്ഷന്‍ രാജ് താക്കറെയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തിങ്കളാഴ്ച മുംബൈയില്‍ ബസില്‍ വെടിവയ്പ് നടത്തിയ യുവാവ് രാജിനെ വധിക്കുകയായിരുന്നു ലക്‍ഷ്യം എന്ന് വെളിപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ബീഹാറില്‍ നിന്നുള്ള രാഹുല്‍ രാജ് എന്ന 23 കാരനാണ് എം‌എന്‍‌എസിന് എതിരെ പ്രതിഷേധവുമായി മുംബൈയില്‍ ഒരു സര്‍ക്കാര്‍ ബസിനുള്ളില്‍ വെടിവയ്പ് നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നു.

രാജ് താക്കറെയുടെ സുരക്ഷ “വൈ” വിഭാഗത്തിലുള്ളതാണോ “സെഡ്” വിഭാഗത്തിലുള്ളതാണെന്നോ വെളിപ്പെടുത്താന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഹസന്‍ ഗഫൂര്‍ വിസമ്മതിച്ചു.

ഉത്തരേന്ത്യന്‍ വിരുദ്ധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്ന ആരോപണത്തെ തുടര്‍ന്ന് രാജിന്‍റെ സുരക്ഷ “സെഡ്” വിഭാഗത്തില്‍ നിന്ന് “വൈ” വിഭാഗമാക്കി കുറച്ചിരുന്നു. ഇതില്‍ പാര്‍ട്ടി കടുത്ത പ്രതിഷേധം അറിയിക്കുകയും രാജിന് പാര്‍ട്ടിയുടെ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എല്ലാവരെയും സംരക്ഷിക്കണം: സിംഗ്
തെരെഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ഭിന്നത
മുംബൈ: ബസിനുള്ളില്‍ വെടിവയ്പ്
ആത്മഹത്യാശ്രമം കുറ്റകൃത്യമായി കാണരുത്
പെട്രോള്‍ വില: തീരുമാനം ഈയാഴ്ച
അഞ്ച്‌ ഹിസ്‌ബുള്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു