തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി തന്നെ വ്യാജക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് എഐഡിഎംകെ അധ്യക്ഷ ജയലളിത. തന്നെ എന്തെങ്കിലും വ്യാജ വിശദീകരണം നല്‍കി അറസ്റ്റ് ചെയ്യാന്‍ കരുണാനിധി ഉത്തരവിട്ടിട്ടുള്ളതായി പൊലീസ് ഓഫീസറന്‍മാര്‍ തന്നെയാണ് വിവരം നല്‍കിയതെന്നും ജയലളിത പറഞ്ഞു.എംഡിഎംകെ നേതാക്കളായ വൈക്കോയെയും കണ്ണപ്പനെയും രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തതുപോലെ കരുണാനിധിയെയും അറസ്റ്റ് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ് ഇത്തരത്തിലൊരു നീക്കത്തിനു കാരണം. നിരോധിത സംഘടനയായ എല്‍ടിടിഇയെ അനുകൂലിച്ച് സംസാരിച്ചതിന് എംഡിഎംകെ നേതാക്കളുടെ മേല്‍ ദേശദ്രോഹ കുറ്റം ചുമത്തിയതു പോലെ എല്‍ടിടിഇ നേതാക്കളായ ആന്‍റണ്‍ ബാലശിങ്കം, തമിള്‍ ശെല്‍വന്‍ എന്നിവരുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സൌകര്യങ്ങള്‍ ഉപയോഗിച്ച് അനുശോചന സന്ദേശം പ്രചരിപ്പിച്ച കരുണാനിധിയും ദേശദ്രോഹിയാണ്. കരുണാനിധിയെയും ദേശദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യണം, ജയലളിത ആവശ്യപ്പെട്ടു.ഡിഎംകെയുടെ ന്യൂനപക്ഷ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടണമെന്നും കരുണാനിധിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടതാണ് കരുണാനിധിയെ തനിക്കെതിരെ തിരിച്ചിരിക്കുന്നത് എന്നും ജയലളിത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.സിനിമ രംഗത്തു നിന്നുള്ള രാമനാരായണ്‍, ഭാരതിരാജ എന്നിവരെയും വിഡുതലൈ ചിരുതയ്ഗല്‍ കച്ചി നേതാവ് തോള്‍ തിരുമാവലാവനെയും എല്‍ടിടിഇ അനുകൂല പ്രസംഗത്തിന് അറസ്റ്റ് ചെയ്യണമെന്ന് ജയലളിത ആവശ്യപ്പെട്ടു. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |