ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഡിഎംകെ എംപിമാരുടെ രാജിക്ക് സമ്മര്‍ദ്ദം ചെലുത്തില്ല എന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം കരുണാനിധി ഞായറാഴ്ച വ്യക്തമാക്കി. പ്രശ്നത്തെ കുറിച്ച് ശ്രീലങ്കയും ഇന്ത്യയുമായി ചര്‍ച്ച നടക്കുമെന്ന സാഹചര്യത്തിലാണ് കരുണാനിധി കേന്ദ്രത്തിന് ഇത്തരത്തില്‍ ഒരു ഉറപ്പ് നല്‍കിയിരിക്കുന്നത്.പ്രശ്നത്തില്‍ ഡിഎംകെ സമ്മര്‍ദ്ദം ചെലുത്തില്ല എന്ന് ഉറപ്പ് നല്‍കിയതായി വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി മാധ്യമങ്ങളെ അറിയിച്ചു. കരുണാനിധിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് പ്രണാബ് ഇക്കാര്യം വെളിപ്പെടുത്തിയത്.ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് സമാധാനപരമായ ജീവിത സാഹചര്യം ഉറപ്പാക്കാനായി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് പ്രണാബ് കരുണാനിധിയോട് വിശദീകരണം നടത്തി. ദുരിതം അനുഭവിക്കുന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കുമെന്നും പ്രണാബ് പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്‍റെ മുന്നോട്ടുള്ള പോക്കില്‍ പ്രശ്നം സൃഷ്ടിക്കില്ല എന്ന് കരുണാനിധി ഉറപ്പ് നല്‍കി. സമാധാനപരമായ അന്തരീക്ഷത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയാലും ഉടന്‍ തന്നെ അതിന്‍റെ പ്രതിഫലനം ഉണ്ടാവണമെന്നില്ല. 40 വര്‍ഷം പഴക്കമുള്ള പ്രശ്നത്തിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കാണാമെന്ന് കരുതാനാവില്ല എന്നും കരുണാനിധി മാധ്യമങ്ങളോട് പറഞ്ഞു.പ്രണാബ് മുഖര്‍ജിയും ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ പ്രതിനിധി ബേസില്‍ രാജപക്സെയും തമ്മിലും കൂടിക്കാഴ്ച നടന്നിരുന്നു. റെഡ്‌ക്രോസ്, യു എന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കാമെന്ന് ബേസില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |