വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരണമടഞ്ഞു. സൈന്യത്തിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കു നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്.
തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസും പ്രയോഗിച്ചെങ്കിലും ഫലപ്രദമാകാത്തതെ തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്. ഇര്‍ഫാന്‍ അഹമ്മദ് എന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് വെടിവയ്പ്പില്‍ മരണമടഞ്ഞത്.
വെടിവയ്പ്പില്‍ മുറിവേറ്റ നാലുപേരുള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിഘടനവാദി സംഘടനയായ തെഹ്‌രിക്-ഇ-ഹുറീയതിന്‍റെ ഏതാനും നേതാക്കളെ സൈന്യം അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമുണ്ടായത്. |