പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഇന്ത്യ തമിഴര്‍ക്ക് സഹായമെത്തിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യ തമിഴര്‍ക്ക് സഹായമെത്തിക്കും
PTIPTI
തമിഴ് പുലികള്‍ക്കെതിരെ നടക്കുന്ന സൈനിക നടപടിയില്‍ സിവിലിയന്മാര്‍ക്ക് അപകടം സംഭവിക്കാതെ മുന്‍‌കരുതല്‍ സ്വീകരിക്കാമെന്ന് ശ്രീലങ്ക ഇന്ത്യക്ക് ഉറപ്പുനല്‍കി. ലങ്കയില്‍ ദുരിതമനുഭവിക്കുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യ മരുന്നും ഭക്ഷണവും എത്തിക്കും.

ന്യൂഡല്‍ഹി സന്ദര്‍ശിക്കുന്ന ലങ്കന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക ഉപദേഷ്ടാവ് ബേസില്‍ രാജപക്ഷെ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പുനല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങളെ തമിഴ് അധിവാസ കേന്ദ്രങ്ങളില്‍ അനുവദിക്കുമെന്നും രാജപക്ഷെ ഉറപ്പുനല്‍കി.

ഇന്ന് ഒരിക്കല്‍ കൂടി നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം ഇരുപക്ഷവും സംയുക്ത പ്രസ്താവനകള്‍ നടത്തും. തുടര്‍ന്ന് ചെന്നൈയിലേക്കു പോകുന്ന മുഖര്‍ജി തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് രാജപക്ഷേയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശദീകരിക്കും.

തമിഴരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വിവിധ തമിഴ് സംഘടനകളില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദത്തിനിടെയാണ് ചര്‍ച്ച നടക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചന്ദ്രയാന്‍ ചന്ദ്രനോടടുക്കുന്നു
തമിഴ് പ്രശ്നം: ഇന്ത്യ,ലങ്ക ചര്‍ച്ചക്ക്
പാകിസ്ഥാന് ഇന്ത്യന്‍ പിന്തുണ
മാലേഗാവ്: മുന്‍ സൈനികര്‍ പിടിയില്‍
ഒറീസ്സ: കന്യാസ്ത്രീക്ക് സുരക്ഷാ ഉറപ്പ്
സി‌എജി റിപ്പോര്‍ട്ട് ശരിയെന്ന് ആന്‍റണി