ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ പദ്ധതി ചാന്ദ്രയാന്‍ 1 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച് അഞ്ചു ദിവസം പിന്നിട്ടപ്പോള്‍, ബഹിരാകാശവാഹനം ചന്ദ്രന് ഒരു പടിയകലെയാണെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 7 മണിയോടെ, ചാന്ദ്രയാന്‍റെ ദ്രാവക എഞ്ചിന്‍ 550 സെക്കന്‍റ് നേരം ഫയറിംഗ് നടത്തി ഉപഗ്രഹത്തെ ലക്‍ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്. ചന്ദ്രന്‍റെ വൃത്താകൃതിയിലുള്ള ഭ്രമണപഥമാണ് ഇത്. ചാന്ദ്രയാന്‍റെ നിലയും പ്രവര്‍ത്തനവും തൃപ്തികരമാണെന്ന് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് ചാന്ദ്രയാന്‍ വിക്ഷേപിച്ചത്. 1,64, 600കിമി ദൂരം ബഹിരാകാശപേടകം ഇതിനകം പിന്നിട്ടുകഴിഞ്ഞു. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |