ശ്രീലങ്കയിലെ ഗുരുതരമായ സാഹചര്യവും തമിഴ് വംശജരുടെ അവസ്ഥ സംബന്ധിച്ച ആശങ്ക ഇന്ത്യാ-ശ്രീലങ്ക ഉന്നതതല വൃത്തങ്ങള്‍ ചര്‍ച്ച ചെയ്യും. തമിഴ് വംശജരുടെ പ്രശ്നത്തില്‍ ഇടപെടുന്നതിനു സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍. ലങ്കന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക ഉപദേശകന്‍ ബേസില്‍ രാജപക്ഷെയും വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയുമായാണ് ചര്‍ച്ചകള്‍ നടക്കുക. എല്‍ടിടിഇക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ സിവിലിയന്മാരുടെ സുരക്ഷക്കായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ രാജപക്ഷെ വിശദീകരിക്കുമെന്നു കരുതുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനുമായും, വിദേശകാര്യ സെക്രട്ടറി രാജപക്ഷെ ചര്‍ച്ച നടത്തും. സിവിലിയന്മാരുടെ സുരക്ഷക്കു വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് ലങ്കന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്‍കിയിരുന്നു. തമിഴ് വംശജരുടെ സുരക്ഷയേക്കുറിച്ച് ആശങ്കയുള്ളതിനാല്‍, എന്തു മുന്‍കരുതല്‍ നടപടികളാണ് ലങ്ക സ്വീകരിച്ചിരിക്കുന്നത് എന്നറിയാന്‍ ഇന്ത്യക്ക് ആകാംഷയുണ്ട്. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ഇന്ത്യയേ ധരിപ്പിക്കാന്‍ ലങ്ക ദത്തശ്രദ്ധമാണെന്ന സൂചനയാണ് ഇത്തരത്തില്‍ ഒരു ഉന്നതതല നയതന്ത്രോദ്യോഗസ്ഥനെ ഇന്ത്യയിലേക്ക് അയച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. കര്‍ശനമായ നടപടി സ്വീകരിക്കുന്നതിന് ഡിഎംകെയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ് സര്‍ക്കാര്‍. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |