ബീജിംഗില്‍ നടക്കുന്ന ഏഷ്യാ യൂറോപ്പ് ഉച്ചകോടിയില്‍ ലോകം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.ഏഴാമത് ഏഷ്യാ യൂറോപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബീജിംഗില്‍ എത്തിച്ചേര്‍ന്ന ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏഷ്യയുടെയും യൂറോപ്പിന്‍റെയും മനസ്സുകള്‍ തമ്മിലുള്ള ഈ സമ്മേളനം ഗുണകരമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യാവസായികവല്‍കൃതമായ ലോകത്തിലും ആഗോള സാമ്പത്തിക സംവിധാനത്തിന്‍റെ ഗുരുതരാവസ്ഥയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തെളിയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയേപ്പോലെയുള്ള വികസ്വര രാജ്യങ്ങളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നും പരിഹാരങ്ങളില്‍ ഇന്ത്യയും ഭാഗഭാക്കാകണമെന്നും സിംഗ് പറഞ്ഞിരുന്നു. രണ്ടുദിവസം നീളുന്ന ഉച്ചകോടിക്കിടെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലുമായും ചൈനീസ് പ്രസിഡന്‍റ് ഹു ജിന്താവോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |