പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > രാജിന് സര്‍ക്കാര്‍ സുരക്ഷ വേണ്ട
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജിന് സര്‍ക്കാര്‍ സുരക്ഷ വേണ്ട
WD
തനിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ സുരക്ഷ ആവശ്യമില്ല എന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. തന്‍റെ സുരക്ഷ ‘സെഡ്’ വിഭാഗത്തില്‍ നിന്ന് ‘വൈ’ വിഭാഗത്തിലേക്ക് തരം താഴ്ത്തുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രാജ്.

ഇപ്പോഴുള്ള ‘സെഡ്’ വിഭാഗ സുരക്ഷാ സംവിധാനത്തില്‍ രാജിന് ചുറ്റും നാല് തോക്കു ധാരികളായ സുരക്ഷാ ഭടന്‍‌മാരും ഒരു പഴ്സണല്‍ ഓഫീസറും ഉണ്ട്. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ‘വൈ’ വിഭാഗ സുരക്ഷയില്‍ ഏതാനും പൊലീസുകാരുടെ സംരക്ഷണം മാത്രമാവും ലഭ്യമാവുക.

ചീഫ് സെക്രട്ടറി ജോനി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാജിന്‍റെ സുരക്ഷ കുറയ്ക്കുന്നത്. തീരുമാനം പൊലീസ് കമ്മീഷണറെ അറിയിച്ചുകഴിഞ്ഞു.

സുരക്ഷ കുറയ്ക്കാനുള്ള നിര്‍ദ്ദേശം വളരെ നേരത്തെ തന്നെ ലഭിച്ചിരുന്നതായും ഇത് ബുധനാഴ്ച മുതല്‍ പ്രാവര്‍ത്തികമായി എന്നും പൊലീസ് മേധാവി ഹസന്‍ ഗഫൂര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയോട് പ്രതികാര പൂര്‍വം പ്രവര്‍ത്തിക്കുകയാണെന്ന് എം‌എന്‍‌എസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. രാജ് താക്കറെയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയും സംരക്ഷണം ലഭ്യമാക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒറീസ്സ മാനഭംഗം: സിബി‌ഐ അന്വേഷണമില്ല
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ പദ്ധതി
രാജ് വിരുദ്ധര്‍ ട്രെയിനിനു തീവച്ചു
സംഘര്‍ഷസാദ്ധ്യത;കല്യാണില്‍ കര്‍ഫ്യു
പ്രതിഭ മേഘാലയ സന്ദര്‍ശനത്തിന്
രാജിന് അസ്വസ്ഥതയുടെ ദിനങ്ങള്‍ ?