ചാന്ദ്രയാന്‍ കൌണ്ട് ഡൌണ്‍ ആരംഭിച്ചു

ബാംഗ്ലൂര്‍| PRATHAPA CHANDRAN|
ഇന്ത്യയുടെ പ്രഥമ ചാന്ദ്ര ദൌത്യ വാഹനത്തിന്‍റെ വിക്ഷേപണത്തിനുള്ള കൌണ്ട് ഡൌണ്‍ തുടങ്ങി.

52 മണിക്കൂറത്തെ കൌണ്ട് ഡൌണിനു ശേഷം ബുധനാഴ്ച രാവിലെ 6:20 ന് ആയിരിക്കും വിക്ഷേപണം നടക്കുകയെന്ന് ഐ‌എസ്‌ആര്‍‌ഒ അധികൃതര്‍ അറിയിച്ചു. കാ‍ലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ സംഘം പ്രതീക്ഷിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യ വാഹനം കുതിച്ചുയരുക.

വിക്ഷേപണത്തിനുള്ള പി.എസ്‌.എല്‍.വി സി-രണ്ട്‌ റോക്കറ്റിന്‍റെ പരീക്ഷണങ്ങള്‍ നടന്നുകഴിഞ്ഞു. റോക്കറ്റിന്‌ 1,380 കിലോഗ്രാമാണ് ഭാരം‌. ചാന്ദ്ര വാഹനത്തിന്‌ 316 ടണ്‍ ഭാരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :