പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ദേശീയോദ്ഗ്രഥന സമിതി വിളിച്ചു കൂട്ടും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദേശീയോദ്ഗ്രഥന സമിതി വിളിച്ചു കൂട്ടും
PTI
ഒറീസയില്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ദേശീയോദ്ഗ്രഥന സമിതി ഒക്ടോബര്‍ 13 സമ്മേളിക്കാന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. മതസൌഹാര്‍ദ്ദം നില നിര്‍ത്തുന്നതിനായുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

പ്രധാനമന്ത്രി വിളിച്ചു കൂട്ടുന്ന യോഗത്തില്‍ ദേശീയോദ്ഗ്രഥനത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുമെന്ന് ആഭ്യന്തര സഹമന്ത്രി ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

ഒറീസയിലെ കാണ്ടമാല്‍ ജില്ലയില്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ ബിജെപി‌-ബിജെഡി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതെ തുടര്‍ന്ന്, ഒറീസ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കാബിനറ്റ് പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അക്രമം തടയാന്‍ ശക്തമായ നടപടികള്‍ എടുക്കണമെന്ന് നവീന്‍ പട്നായിക് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന്, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ നവീന്‍ പട്നായിക്കിന് ശക്തമായ ഭാഷയില്‍ അയച്ച കത്ത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള സൂചനയാണെന്ന് പൊതുവെ ധാരണ പരന്നിരുന്നു.

ഒറീസയില്‍ ജന ജീവിതം സാധാരണഗതിയിലാക്കാന്‍ വേണ്ട നടപടികള്‍ എല്ലാം കൈക്കൊള്ളുന്നുണ്ട് എന്നാണ് കേന്ദ്രത്തിന്‍റെ ആരോപണങ്ങള്‍ക്ക് നവീന്‍ പട്നായിക് മന്ത്രിസഭ മറുപടി നല്‍കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുദ്ധത്തില്‍ പരാജയപ്പെട്ടില്ല: ബുദ്ധ
കേന്ദ്രം അലംഭാവം കാട്ടിയെന്ന് ഒറീസ്സ
നാനോ: ടാറ്റാ ടീം കര്‍ണ്ണാടകയില്‍
സംഘര്‍ഷ സാദ്ധ്യത:ശ്രീനഗറില്‍ കര്‍ഫ്യൂ
123: ബുഷിന്‍റെ ഒപ്പ് അടുത്ത ആഴ്ച
മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും അക്രമം