പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > “ആന്ധ്ര ഗുജറാത്തിനെ കണ്ടുപഠിക്കണം”
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
“ആന്ധ്ര ഗുജറാത്തിനെ കണ്ടുപഠിക്കണം”
PTIPTI
സെസ്സുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ആന്ധ്രാപ്രദേശ് ഗുജറാത്തിനെ കണ്ടുപഠിക്കണമെന്ന് ചിരഞ്ജീവി. സെസ് നയം പഠിക്കുന്നതിനായി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന വ്യവസായ മന്ത്രി ഗീതാ റെഡ്ഡിയുടെ പ്രസ്താവനക്കു മറുപടിയായാണ് ചിരഞ്ജീവി ഇക്കാര്യം പറഞ്ഞത്.

“സംസ്ഥാന സര്‍ക്കാര്‍ എന്താണു ചെയ്യുന്നതെന്നും കാണാന്‍ ഗുജറാത്ത് സന്ദര്‍ശിക്കൂ. വേണ്ട സൌകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെയ്യുന്നത്. ഇടനിലക്കാരനായി നില്‍ക്കുക എന്നതല്ല. ഗുജറാത്തില്‍ വ്യവസായികള്‍ കര്‍ഷകരില്‍ നിന്നു നേരിട്ടു ഭൂമി വാങ്ങുന്നു. സര്‍ക്കാര്‍ മറ്റു കാര്യങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കുന്നു” ചിരഞ്ജീവി പറഞ്ഞു.

“ഇവിടെ ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ ഇടനിലക്കാരനായി നിന്ന് പാവപ്പെട്ട കര്‍ഷകരില്‍ നിന്നു ഭൂമി വാങ്ങിക്കുന്ന പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നത്.“ മഹ്‌ബൂബ് നഗര്‍ ജില്ലയിലെ പോളെപ്പല്ലി സെസിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്ന കര്‍ഷകരെ സന്ദര്‍ശിക്കവേ ചിരഞ്ജീവി പറഞ്ഞു.

സെസ്സിനു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് ആ പദ്ധതിയില്‍ ഓഹരി നല്‍കണമെന്ന് സെസ്സ് നിയമം എടുത്തു പറയുന്നുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു.
കൂടുതല്‍
പഞ്ചാബിനെ ഐ‌എസ്‌ഐ ലക്‍ഷ്യമിടുന്നു
വിദേശ വനിതയെ ബലാത്സംഗം ചെയ്തു
സ്ഫോടനം: ദൃക്‌സാക്ഷിയെ വിട്ടുകളഞ്ഞു
ഇന്ത്യ-ഫ്രാന്‍സ് കരാര്‍ ഒപ്പിട്ടേക്കും
സ്ഫോടനത്തിനു പിന്നില്‍ കുടിയേറ്റക്കാര്‍: അദ്വാനി
ഭീകരതയോട് വിട്ടുവീഴ്ചയില്ല: മന്‍‌മോഹന്‍