വിവാദം സൃഷ്ടിച്ച നോയിഡ ഇരട്ടക്കൊലപാതക കേസില്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് സിബിഐ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരുന്നു ഇന്ന്. അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ കുറ്റപത്രം സമര്‍പ്പിക്കു എന്നും സിബിഐ വ്യക്തമാക്കി. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സിബിഐ ഇപ്പോഴും.
കുറ്റാരോപിതരില്‍ ഒരാളായ രാജ് കുമാറിന്‍റെ ജാമ്യാപേക്ഷ സിബിഐ കോടതി നിഷേധിച്ചു. ജൂണ്‍ 1നാണ് ആരുഷി കൊലക്കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ കണ്ടെത്തലുകളൊന്നും നടത്താന്‍ സിബിഐക്കു കഴിഞ്ഞില്ല.
അരുഷിയുടെ പിതാവ് രാജേഷ് തല്‍വാറിന്‍റെ സഹായിയായിരുന്ന കൃഷ്ണ, രാജ്കുമാര്‍, തല്‍വാര്‍ കുടുംബത്തിന്‍റെ അയല്‍ വീട്ടിലെ ജോലിക്കാരന്‍, അയാളുടെ സുഹൃത്ത് എന്നിവരെ അന്വേഷണ മദ്ധ്യേ സിബിഐ അറസ്റ്റു ചെയ്തിരുന്നു.
|