പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > തട്ടിക്കൊണ്ടുപോകല്‍:ചിരഞ്ജീവിക്കെതിരെ കേസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തട്ടിക്കൊണ്ടുപോകല്‍:ചിരഞ്ജീവിക്കെതിരെ കേസ്
PTIPTI
രണ്ടു സമുദായത്തില്‍പ്പെട്ട വധൂവരന്മാരുടെ പ്രണയവിവാഹത്തില്‍ പങ്കെടുക്കുകയും ആശീര്‍വദിക്കുകയും ചെയ്ത ചിരഞ്ജീവിക്ക് എതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്.

പ്രമുഖ ദളിത് ഉന്നമന പ്രവര്‍ത്തകനും-എഴുത്തുകാരനുമായ കെ പദ്മ റാവുവിന്‍റെ മകന്‍ ചേതനും 24കാരിയായ നളിനി എന്ന ഉന്നത സമുദായാംഗമായ പെണ്‍കുട്ടിയും തമ്മില്‍ നടന്ന വിവാഹത്തില്‍ ചിരഞ്ജീവി പങ്കെടുത്തതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.

പെണ്‍കുട്ടിയെ വരന്‍റെ കുടുംബം തടങ്കലില്‍ പാര്‍പ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു എന്നും, ചിരഞ്ജീവിയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഇതു നടന്നതെന്നുമാണ് അവര്‍ ആരോപിക്കുന്നത്. പദ്മ റാവു ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിലെ അംഗമാണ്. പോലീസിനെ സമീപിച്ചെങ്കിലും നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് അവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ പോലീസും കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വധുവിന്‍റെ കുടുംബം ചിരഞ്ജീവിക്കെതിരെ വിമര്‍ശനവുമായി മാധ്യമങ്ങള്‍ക്കു മുന്നിലും എത്തിയിരുന്നു. ഫിലിം നഗര്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചിരഞ്ജീവി പങ്കെടുക്കുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്തു.

ചിരഞ്ജീവിയുടെ മകളുടെ അന്യജാതിക്കാരനായ കാമുകനെ ചിരഞ്ജീവി അംഗീകരിക്കാതിരുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി വധുവിന്‍റെ കുടുംബം മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. രാഷ്ട്രീയ നേട്ടത്തിനായി തങ്ങളുടെ മകളെ ചിരഞ്ജീവി ബലിയാടാക്കിയെന്നും അവര്‍ ആരോപിക്കുന്നു.
കൂടുതല്‍
അല്‍-ബദര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
ചൈനയെ അതൃപ്തി അറിയിക്കും
കീഴ്കോടതികളില്‍ യോഗ്യരായ ആളുകള്‍ വേണം
ഇന്ത്യയ്ക്ക് എന്‍‌എസ്ജി അനുമതി
സിംഗൂര്‍: ഗവര്‍ണ്ണര്‍ക്ക് ശുഭാപ്തിവിശ്വാസം
ചിരഞ്ജീവി വിവാഹ വിവാദത്തില്‍