പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ചിരഞ്ജീവി വിവാഹ വിവാദത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചിരഞ്ജീവി വിവാഹ വിവാദത്തില്‍
PTIPTI
രണ്ടു സമുദായത്തില്‍പ്പെട്ട വധൂവരന്മാരുടെ പ്രണയവിവാഹത്തില്‍ പങ്കെടുത്ത ചിരഞ്ജീവി വിവാദത്തിലായി. വധുവിന്‍റെ കുടുംബമാണ് ചിരഞ്ജീവിക്കെതിരെ വിമര്‍ശനവുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.

പ്രമുഖ ദളിത് ഉന്നമന പ്രവര്‍ത്തകനും-എഴുത്തുകാരനുമായ കെ പദ്മ റാവുവിന്‍റെ മകന്‍ ചേതനും 24കാരിയായ നളിനി എന്ന ഉന്നത സമുദായാംഗമായ പെണ്‍കുട്ടിയും തമ്മില്‍ നടന്ന വിവാഹത്തില്‍ ചിരഞ്ജീവി പങ്കെടുത്തതാണ് വിമര്‍ശനത്തിന് കാ‍രണമായത്.

ഫിലിം നഗര്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചിരഞ്ജീവി പങ്കെടുക്കുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. ചിരഞ്ജീവിയുടെ മകളുടെ അന്യജാതിക്കാരനായ കാമുകനെ ചിരഞ്ജീവി അംഗീകരിക്കാതിരുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഉയര്‍ത്തികാട്ടിയാണ് വധുവിന്‍റെ കുടുംബം മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയെ വരന്‍റെ കുടുംബം തടങ്കലില്‍ പാര്‍പ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു എന്നും, ചിരഞ്ജീവിയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഇതു നടന്നതെന്നുമാണ് അവര്‍ ആരോപിക്കുന്നത്. പദ്മ റാവു ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിലെ അംഗമാണ്.

രാഷ്ട്രീയ നേട്ടത്തിനായി തങ്ങളുടെ മകളെ ചിരഞ്ജീവി ബലിയാടാക്കിയെന്നും ആരോപണമുണ്ട്. രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ നടക്കുന്ന വിവാഹത്തെ എങ്ങനെ ചിരഞ്ജീവിക്കു പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ ചോദിക്കുന്നു.

എന്നാല്‍ ഒരു അതിഥി എന്ന നിലയില്‍ മാത്രമാണ് ചിരഞ്ജീവി ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹത്തിന് ഒരു വ്യക്തിതാല്‍പ്പര്യവും ഈ വിഷയത്തില്‍ ഇല്ലെന്നും പ്രജാരാജ്യം വക്താവ് വ്യക്തമാക്കി. സ്വന്തം താല്‍പ്പര്യപ്രകാരമാണ് വിവാഹിതയാണെന്ന് പെണ്‍കുട്ടിയും മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞിട്ടുണ്ട്.
കൂടുതല്‍
ഉത്തരേന്ത്യയില്‍ ഭൂചലനം
ഗൂര്‍ഖാലാന്‍ഡ്: കേന്ദ്രം തയ്യാറെടുക്കുന്നു
പ്രിയങ്കയുടെ വസതി വിവാദത്തില്‍
ഒറീസ്സ:ശിവരാജ് പാട്ടീലിന് വിമര്‍ശനം
പ്രതിഭ വിദര്‍ഭ സന്ദര്‍ശനത്തിന്
“തീവ്രവാദം: കൂട്ടായ നടപടി വേണം”